രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍ രക്ഷിച്ചത് ഓപ്പണിംഗിലേക്ക് മാറിയ നീക്കം – ഇയാന്‍ ചാപ്പൽ

Sports Correspondent

രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് കരിയര്‍ രക്ഷപ്പെട്ടത് താരം ഓപ്പണിംഗിലേക്ക് മാറിയതോടെയാണ് എന്ന് പറഞ്ഞ് ഇയാന്‍ ചാപ്പൽ. ഓസ്ട്രേലിയയ്ക്കെതിരെ താരം 120 റൺസ് നേടിയിരുന്നു. ലോവര്‍ ഓര്‍ഡറിൽ രോഹിത് ബാറ്റ് ചെയ്യുന്നത് യാതൊരു പ്രയോജനവുമില്ലാത്ത കാര്യമായിരുന്നുവെന്നും ക്യാപ്റ്റന്‍സിയും താരത്തിന്റെ ബാറ്റിംഗിന് തുണയായിട്ടുണ്ടെന്ന് ഇയാന്‍ ചാപ്പൽ വ്യക്തമാക്കി.

രോഹിത് ശ്രമകരമായ പിച്ചിനെ കൃത്യമായി മനസ്സിലാക്കി തന്റെ പ്രതിരോധത്തിന്റെ മികവിൽ പൊരുതി നേടിയ ശതകമാണ് നാഗ്പൂരിൽ സ്വന്തമാക്കിയതെന്നും ഓസ്ട്രേലിയന്‍ ബൗളര്‍മാരെ താരം വെള്ളം കുടിപ്പിച്ചുവെന്നും ഇയാന്‍ ചാപ്പൽ സൂചിപ്പിച്ചു.