2024 ലെ ഐസിസി ടി20 ഐ പുരുഷ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ്മ. ഇന്ന് ഐ സി സി പ്രഖ്യാപിച്ച 2024ലെ ടി20 ടീമിൽ നാല് ഇന്ത്യൻ താരങ്ങളുണ്ട്. രോഹിത് ശർമ്മയ്ക്ക് ഒപ്പം ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടി. ടി20 ലോകകപ്പ് ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, വിരാട് കോഹ്‌ലി പട്ടികയിൽ ഇടം നേടിയില്ല. ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയെങ്കിലും ദക്ഷിണാഫ്രിക്കൻ കളിക്കാർ ആരും ടീമിൽ ഇല്ല.
രോഹിത് ശർമ്മ, ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വാനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിൽ ഉള്ളത്.
രോഹിത്തിന് ടി20യിൽ 2024 മികച്ചൊരു വർഷമായിരുന്നു, 11 മത്സരങ്ങളിൽ നിന്ന് മികച്ച സ്ട്രൈക്ക് റേറ്റിൽ 378 റൺസ് നേടി ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.