രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം മാക്സ്‌വെൽ

Newsroom

ഇന്ന് ഇന്ത്യക്ക് എതിരെ തകർപ്പൻ സെഞ്ച്വറി നേടിയ മാക്സ്‌വെൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം എത്തി. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡിനൊപ്പം ആണ് മാക്സ്‌വെൽ എത്തിയത്‌. ഫോർമാറ്റിലെ നാലാമത്തെ സെഞ്ചുറിയോടെ പുരുഷ ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം മാക്‌സ്‌വെൽ എത്തി.

മാക്സ്‌വെൽ 23 11 28 23 25 43 304

മാക്സ്‌വെലിന്റെ നാലു സെഞ്ച്വറികളിൽ രണ്ടും ഇന്ത്യക്ക് എതിരെ ആയിരുന്നു.ഇന്ന് 47 പന്തിൽ സെഞ്ച്വറി നേടിയ മാക്‌സ്‌വെൽ, പുരുഷന്മാരുടെ ടി20യിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന പേരിൽ ആരോൺ ഫിഞ്ചിന്റെയും ജോഷ് ഇംഗ്ലിസിന്റെയും റെക്കോർഡിന് ഒപ്പവുമെത്തി.