രോഹിത് ശർമ്മയുടെ ഫോമിൽ ആശങ്കയില്ല, ലോകകപ്പിൽ ഫോമിലാകും എന്ന് ഗാംഗുലി

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിലെ രോഹിത് ശർമ്മയുടെ മോശം ഫോമിനെക്കുറിച്ച് ആശങ്ക ഇല്ല എന്ന് സൗരവ് ഗാംഗുലിക്ക്. ലഖ്‌നൗവിനെതിരായ ഡൽഹിയുടെ മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഗാംഗുലി, രോഹിത് ശർമ്മ വലിയ ടൂർണമെൻ്റ് വരുമ്പോൾ വേറെ ലെവൽ കളിക്കാരനാണ് എന്നും അതുകൊണ്ട് ലോകകപ്പിനു മുന്നെ രോഹിതിന്റെ ഫോമിനെക്കുറിച്ച് ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞു.

രോഹിത് 24 05 03 09 36 20 432

“ഇന്ത്യ വളരെ മികച്ച ടീമാണ്. ലോകകപ്പിൽ രോഹിത് നന്നായി കളിക്കും. വലിയ ടൂർണമെൻ്റുകളിൽ അവൻ നന്നായി കളിക്കും. വലിയ മത്സരങ്ങളിൽ അവൻ എന്നുൻ നന്നായി കളിക്കും,” ഗാംഗുലി പറഞ്ഞു.

ജൂൺ ഒന്നിന് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ രോഹിത് ആണ് ഇന്ത്യയെ നയിക്കേണ്ടത്. ഈ ഐ പി എല്ലിൽ ഒരു സെഞ്ച്വറി നേടിയത് അല്ലാതെ വേറെ മികച്ച പ്രകടനങ്ങൾ രോഹിതിൽ നിന്ന് ഉണ്ടായിട്ടില്ല. ഇത് ടീമിന് വലിയ ആശങ്ക നൽകുന്നുണ്ട്‌.