മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധനെ, സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ ഈ വർഷം ആദ്യം ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിനു ശേഷം ഒരു ചെറിയ പരുക്കുമായാണ് കളിക്കുന്നത് എന്ന് സ്ഥിരീകരിച്ചു. ഈ പരിക്ക് കാരണമാണ് രോഹിത്തിന്റെ ഫീൽഡിലെ പങ്കാളിത്തം പരിമിതപ്പെടുത്തിയിരിക്കുന്നത് എന്ന് കോച്ച് പറഞ്ഞു.

ഐപിഎൽ 2025 ൽ മുംബൈ ഇന്ത്യൻസ് രോഹിത്തിനെ ഒരു ഇംപാക്ട് പ്ലെയറായാണ് ഉപയോഗിക്കുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കാൽമുട്ടിന് പന്ത് കൊണ്ടതിനെ തുടർന്ന് ഒരു കളി നഷ്ടമായ രോഹിത്, മുംബൈയുടെ ബാറ്റിംഗ് ഇന്നിംഗ്സിലോ ഫീൽഡിംഗ് അവസാനത്തോടടുത്തോ ആണ് കളത്തിൽ ഇറങ്ങാറുള്ളത്.
“ചാമ്പ്യൻസ് ട്രോഫി മുതൽ രോഹിത്തിന് ഒരു ചെറിയ ഫിറ്റ്നസ് പ്രശ്നമുണ്ട്, അതിനാൽ ഞങ്ങൾ അവനെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല,” ജയവർധനെ പറഞ്ഞു. “അവന്റെ ബാറ്റിംഗ് ഞങ്ങൾക്ക് നിർണായകമാണ്.” – അദ്ദേഹം കൂട്ടിച്ചേർത്തു