രോഹിതിന്റെ തകർപ്പൻ സെഞ്ച്വറി!! ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കി

Newsroom

Picsart 25 02 09 20 43 08 141
Download the Fanport app now!
Appstore Badge
Google Play Badge 1

രോഹിത് ശർമ്മ ഫോമിലേക്ക് തിരികെ വന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റിന്റെ ആധിപത്യ വിജയം നേടി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 305 എന്ന വിജയലക്ഷ്യം ഇന്ത്യ 44ആം ഓവറിലേക്ക് മറികടന്നു. ഇതോടെ ഒരു മത്സരം ശേഷിക്കെ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കി.

1000824541

ഇന്ന് ഇന്ത്യക്ക് ഓപ്പണർമാരായ രോഹിതും ഗില്ലും ചേർന്ന നല്ല തുടക്കമാണ് നൽകിയത്. 136ന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് അവർ ചേർത്തു. ഗിൽ 52 പന്തിൽ 60 റൺസ് എടുത്തു. കോഹ്ലി 5 റൺസിന് പുറത്തായി എങ്കിലും പിന്നാലെ വന്ന ശ്രേയസിനൊപ്പം ചേർന്ന് രോഹിത് ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോയി.

രോഹിത് തന്റെ ഫോം കണ്ടെത്തുന്നതാണ് ഇന്ന് കണ്ടത്. 77 പന്തിൽ രോഹിത് സെഞ്ച്വറി പൂർത്തിയാക്കി. രോഹിതിന്റെ 32ആം സെഞ്ച്വറി ആയിരുന്നു ഇത്. 7 സിക്സും 12 ഫോറും ഉൾപ്പെടെ രോഹിത് 119 റൺസ് എടുത്താണ് പുറത്തായത്.

ശ്രേയസ് 44 റൺസ് എടുത്തും അക്സർ 41* എടുത്തും ഇന്ത്യയുടെ ജയം എളുപ്പമാക്കി.

ഇന്ത്യക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിൽ 305 എന്ന വിജയലക്ഷ്യം വെച്ചു. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസ് എടുത്തു പുറത്തായി‌. റൂട്ടിന്റെയും ബെൻ ഡക്കറ്റിന്റെയും മികച്ച ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിനെ നല്ല സ്കോറിലേക്ക് എത്തിച്ചത്.

1000824339

ഇന്ന് സാൾട്ടും ഡക്കറ്റും ചേർന്ന് നല്ല തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 81 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് അവർ ചേർത്തു. സാൾട്ട് 26 റൺസ് എടുത്ത് വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായി. ഡക്കറ്റ് 56 പന്തിൽ നിന്ന് 65 റൺസ് ആണ് എടുത്തത്.

31 റൺസ് എടുത്ത ബ്രൂക്ക്, 34 റൺസ് എടുത്ത ബട്ലർ എന്നിവരും നല്ല സംഭാവന നല്ലി. റൂട്ട് 69 റൺസുമായി ടോപ് സ്കോറർ ആയി. റൂട്ട് 72 പന്തിൽ നിന്നാണ് 69 റൺസ് എടുത്തത്.

6 റൺസ് എടുത്ത ഒവേർട്ടണെ ജഡേജ പുറത്താക്കി. ആകെ 3 വിക്കറ്റുകൾ ജഡേജ ഇന്ന് നേടി. അവസാനം ലിവിങ്സ്ടന്റെയും (32 പന്തിൽ 41) ആദിൽ റഷീദിന്റെയും (5 പന്തിൽ 14) ഇന്നിങ്സ് ഇംഗ്ലണ്ടിനെ 300ലേക്ക് എത്തിച്ചു.