കാൻബറയിൽ ഓസ്‌ട്രേലിയയുടെ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ബോൾ ടൂർ ഗെയിമിൽ ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ രോഹിത് ശർമ്മ സ്വയം അഞ്ചാം സ്ഥാനത്തേക്ക് മാറി. പെർത്തിൽ ഓപ്പണറായി തിളങ്ങിയ രാഹുലിനെ ഓപ്പണിംഗിൽ തുടരാൻ അനുവദിക്കാൻ ആയാണ് രോഹിത് തന്റെ സ്ഥാനം ത്യജിച്ചത്. ഇന്ന് സന്നാഹ മത്സരത്തിൽ പി എം ഇലവനെതിരെ KL രാഹുലും യശസ്വി ജയ്‌സ്വാളും ആണ് ഓപ്പൺ ചെയ്തത്.
അടുത്ത ആഴ്ച നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലും ഈ ഓപ്പണിംഗ് ജോഡി തുടരും എന്നതിന്റെ സൂചനയാണിത്. പെർത്തിൽ രാഹുൽ ജയ്‌സ്വാളിനൊപ്പം 201 റൺസിന്റെ റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നു. വ്യക്തിഗത കാരണങ്ങളാൽ പര്യടനത്തിലെ ആദ്യ മത്സരം നഷ്ടമായ രോഹിത് അഞ്ചാം സ്ഥാനത്ത് എങ്ങനെ കളിക്കും എന്നതാകും ഇനി ഏവരും ഉറ്റു നോക്കുന്നത്.