പാക്കിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് ടീമിന്റെ പരിശീലനങ്ങളിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പരിശീലനം പുനരാരംഭിച്ചു. പാകിസ്താനെതിരെ ബാറ്റ് ചെയ്യാനും ഫീൽഡ് ചെയ്യാനും പാടുപെട്ട ക്യാപ്റ്റൻ പിന്നീട് പരിശീലനം നടത്തിയിരുന്നില്ല.

എന്നാൽ അദ്ദേഹം ഇന്നലത്തെ പരിശീലന സെഷനിൽ ൽ ഒരു മണിക്കൂറിലധികം ബാറ്റ് ചെയ്തും മാർച്ച് 2 ന് ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ അവസാന ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ അദ്ദേഹം കളിക്കും എന്ന പ്രതീക്ഷകൾ ഇത് ഉയർത്തി.
സെമി ഫൈനൽ സ്‌പോട്ട് ഉറപ്പിച്ച ഇന്ത്യ രോഹിതിന് വിശ്രമം നൽകാൻ ഒരുക്കമായിരുന്നു. എന്നാൽ രോഹിത് കളിക്കാൻ ആണ് താല്പര്യപ്പെടുന്നത് എന്നാണ് സൂചന.