ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ ഓസ്‌ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിനെതിരായ മുഴുവൻ മത്സരങ്ങളും കളിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നേരത്തെ രോഹിത് ശർമ്മ ആദ്യ രണ്ട് മത്സരങ്ങൾ കളിക്കില്ല എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ മോശം പ്രകടനങ്ങൾ കണക്കിലെടുത്ത് രോഹിത് പരമ്പരയിൽ മുഴുവൻ കളിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്.

രോഹിതും ഭാര്യയും അവരുടെ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നുണ്ട്. കുട്ടിയുടെ ജനനം ആദ്യ ടെസ്റ്റിന്റെ സമയത്തായിരിക്കും. ഈ സാഹചര്യത്തിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ആയിരുന്നു രോഹിതിന്റെ പദ്ധതി. എന്നാൽ സമ്മർദ്ദം കൂടിവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് പ്രാധാന്യം കൊടുത്തിരിക്കുകയാണ് ക്യാപ്റ്റൻ ഇപ്പോൾ.