രഞ്ജി ട്രോഫിയിലേക്കുള്ള രോഹിത് ശർമ്മയുടെ തിരിച്ചുവരവ് പരാജയത്തിൽ കലാശിച്ചു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിനം ജമ്മു കാശ്മീർ മുംബൈക്ക് എതിരെ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. മുംബൈയെ രണ്ടാം ഇന്നിംഗ്സിൽ 290 റൺസിന് ഓളൗട്ട് ആക്കിയ ജമ്മു കാശ്മീർ അനായാസം 207 എന്ന വിജയ ലക്ഷ്യം പിന്തുടർന്നു ജയം ഉറപ്പാക്കി.
ജമ്മുവിനായി ശുഭം കജൂരിയ 45 റൺസും വിവ്രാന്ത ശർമ്മ 38 റൺസുമായുൻ തിളങ്ങി. അവസാനം 32 റൺസ് എടുത്ത ആബിദ് മുസ്താഖിന്റെയും 19 റൺസ് എടുത്ത വാധവാന്റെയും അപരാജിത കൂട്ടുകെട്ട് ജമ്മുവിന്റെ ജയം ഉറപ്പിച്ചു.
മുംബൈ ആദ്യ ഇന്നിംഗ്സിൽ 120ന് ഓളൗട്ട് ആയപ്പോൾ ജമ്മു കാശ്മീർ 207 റൺസ് എടുത്തിരുന്നു. രോഹിത് ശർമ്മ, ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശിവം ദൂബെ, രഹാനെ തുടങ്ങിയ വൻ താരനിര ഉണ്ടായിട്ടും മുംബൈ പരാജയപ്പെടുക ആയിരുന്നു.