റാങ്കിംഗിൽ വിരാട് കോഹ്ലിയെ മറികടന്ന് രോഹിത്, മൂന്ന് ഇന്ത്യൻ ബാറ്റർമാർ ടോപ് 10ൽ

Newsroom

രോഹിത് ശർമ്മ പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലിയെ മറികടന്നു‌. കോഹ്ലി, രോഹിത്, ഗിൽ എന്നിവർ ആദ്യ പത്തിൽ ഉണ്ട്. ലോകകപ്പിൽ ഇന്ത്യക്കായി ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലി എട്ടാം സ്ഥാനത്താണ്‌. രണ്ട് സെഞ്ച്വറി നേടിയ രോഹിത് ആറാം സ്ഥാനത്തും എത്തി.

രോഹിത് 23 10 17 00 38 39 185

72ന് മുകളിൽ ശരാശരിയും 141.83 സ്‌ട്രൈക്ക് റേറ്റും ഉള്ള രോഹിത് മൂന്ന് മത്സരങ്ങളിൽ നിന്ന് 217 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരയി ഫിഫ്റ്റി നേടിയ ബാബർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ശുഭ്മാൻ ഗിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു.

ബൗളർമാരിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഏഴ് സ്ഥാനങ്ങൾ 14-ാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്തും കുൽദീപ് യാദവ് എട്ടാം സ്ഥാനത്തുമാണ്.