ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനേക്കാൾ കൂടുതൽ ക്യാമറ ആംഗിളുകൾ ഐപിഎല്ലിനുണ്ടെന്ന് രോഹിത് ശർമ്മ. ഗിൽ പുറത്തായ വിവാദ ക്യാച്ചിനെ കുറിച്ച് സംസാരിച്ച രോഹിത് ശർമ്മ ഇത്തരം ഒരു ലോക ഇവന്റിന് അമ്പയർക്ക് കാണാൻ രണ്ട് ആംഗളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതിനെ വിമർശിച്ചു.
“അത്തരമൊരു ക്യാച്ച് എടുക്കുമ്പോൾ, നിങ്ങൾക്ക് 100%ത്തിലധികം ഉറപ്പുണ്ടായിരിക്കണം, കാരണം ഇത് ഒരു ഫൈനലാണ്, ഞങ്ങളും മത്സരത്തിൽ ആ സമയത്ത് സുപ്രധാന ഘട്ടത്തിലായിരുന്നു. അതിനാൽ ആ വിധി എനിക്ക് അൽപ്പം നിരാശാജനകമായിരുന്നു.” രോഹിത് ശർമ്മ പറഞ്ഞു. “കൂടുതൽ ക്യാമറ ആംഗിളുകൾ വേണമായിരുന്നു. കാണിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ കാമറ ആംഗിളുകൾ മാത്രമാണ് കാണിച്ചത്.ഐ.പി.എല്ലിൽ നമുക്ക് കൂടുതൽ ആംഗിളുകൾ ഉണ്ട്. ഐ.പി.എല്ലിൽ നമുക്ക് 10 വ്യത്യസ്ത ക്യാമറ ആംഗിളുകൾ ഉണ്ട്.” രോഹിത് പറഞ്ഞു.
“എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ലോക ഇവന്റിൽ ഇങ്ങനെ കുറച്ച് ക്യാമറ ആങ്കിളുകൾ മാത്രമായത്. എനിക്കറിയില്ല. അൾട്രാ മോഷനോ ഏതെങ്കിലും തരത്തിലുള്ള സൂം ചെയ്ത ചിത്രമോ കണ്ടില്ല. അതാണ് കൂടുതൽ നിരാശപ്പെടുത്തിയത്,” രോഹിത് കൂട്ടിച്ചേർത്തു.