പാകിസ്താന് എതിരായ മത്സരത്തിൽ ഇന്ത്യ നന്നായി ബാറ്റു ചെയ്തില്ല എന്ന് സമ്മതിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. ബൗളിംഗ് ലൈനപ്പ് ആണ് വിജയം നൽകിയത് എന്നും എല്ലാവരുടെയും ചെറിയ ചെറിയ സംഭാവനകൾ വരെ ടീമിനെ വിജയത്തിലേക്ക് എത്താൻ സഹായിച്ചു എന്നും ക്യാപ്റ്റൻ മത്സര ശേഷം പറഞ്ഞു.
*ഞങ്ങൾ വേണ്ടത്ര നന്നായി ബാറ്റ് ചെയ്തില്ല. ഞങ്ങളുടെ ഇന്നിംഗ്‌സിൻ്റെ പകുതിയിൽ ഞങ്ങൾ നല്ല നിലയിലായിരുന്നു. പക്ഷെ അവിടെ നിന്ന് വേണ്ടത്ര നല്ല കൂട്ടുകെട്ട് ഉണ്ടാക്കിയില്ല, 140 ഒക്കെ എടുക്കാൻ ആഗ്രഹിച്ചു എങ്കിലും 119ലേ എത്താനായുള്ളൂ.” രോഹിത് പറയുന്നു.
“കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് സത്യസന്ധമായി പറഞ്ഞാൽ ഇത് നല്ലൊരു പിച്ചായുരുന്നു. ഞങ്ങളുടെ ഒരു ബൗളിംഗ് ലൈനപ്പ് ഉപയോഗിച്ച് വിജയിക്കാൻ ആകുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.എല്ലാവരുടെയും ചെറിയ സംഭാവന വലിയ മാറ്റങ്ങളുണ്ടാക്കി.” രോഹിത് പറഞ്ഞു.
രോഹിത് ബുന്രയെയും പ്രശംസിച്ചു. ബുമ്ര ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോകുകയാണ്. അവന് എന്ത് ചെയ്യാൻ കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ ലോകകപ്പിൽ ഉടനീളം അവൻ ഈ മികവിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. രോഹിത് പറഞ്ഞു.