“രോഹിതിന് കളിക്കാൻ ആകാത്ത ക്യാപ്റ്റന്റെ ഇന്നിംഗ്സ് ആണ് ഹാർദിക് കളിച്ചത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് പാകിസ്താനെതിരെ ഹാർദിക് കളിച്ച ഇന്നിംഗ്സിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ. രോഹിത് ശർമ്മയ്ക്ക് കളിക്കാൻ ആകാത്ത ക്യാപ്റ്റന്റെ ഇന്നിങ്സ് ആണ് ഹാർദിക് കളിച്ചത് എന്ന് ഹെയ്ഡൻ പറഞ്ഞു. രോഹിത് ഇന്ന് തുടക്കത്തിൽ തന്നെ പുറത്തായപ്പോൾ ഹാർദിക് 87 റൺസ് എടുത്ത് ടീമിന്റെ ടോപ് സ്കോറർ ആയിരുന്നു.

ഹാർദിക് 23 09 02 19 18 30 420

“ഹാർദിക് ഇന്ന് പുറത്തായ രീതിയിൽ അൽപ്പം നിരാശനായിരിക്കും എന്ന് ഞാൻ കരുതുന്നു. 120 റൺസിന് അടുത്തെവിടെയെങ്കിലും എത്തേണ്ട ഇന്നിംഗ്സ് ആയിരുന്നു ഹാർദികിന്റേത് എന്ന് ഞാൻ കരുതുന്നു.” മാത്യു ഹെയ്ഡൻ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

” അവൻ പ്രകടിപ്പിച്ച പക്വതയാണ് പ്രധാനം, കളിയിക് ഇന്ത്യ പ്രതിസന്ധിയിൽ ഉള്ളപ്പോൾ ചുമതല ഏറ്റെടുത്ത രീതി പ്രശംസനീയമാണ്. തന്റെ ടീം കുഴപ്പത്തിലാണെന്ന് അവനറിയാമായിരുന്നു, ഇഷാൻ കിഷനാണ് മറുവശത്ത് ഉള്ളതെന്ന് അവനറിയാമായിരുന്നു, ഇന്ത്യയ്ക്കുവേണ്ടി ഇഷാൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടില്ല” ഹെയ്ഡൻ തുടർന്നു.

“ആ സാഹചര്യങ്ങൾ, അദ്ദേഹം മനോഹരമായി മനസ്സികാക്കി. ഇഷാനെ സമ്മർദ്ദത്തിൽ ആക്കാതെ അവൻ ചെയ്യേണ്ടത് കൃത്യമായി ചെയ്തു. സ്പിൻ വന്നപ്പോൾ, സ്ട്രൈക്ക് കൈകാര്യം ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു.” ഹെയ്ഡൻ പറഞ്ഞു.

“രോഹിത് ശർമ്മയ്ക്ക് കളിക്കാൻ കഴിയാത്ത ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് പോലെയായിരുന്നു അത്. രോഹിത് കളിക്കേണ്ടിയിരുന്ന ഇന്നിംഗ്സ് ഹാർദിക് കളിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.