സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ചുറി പ്രകടനം നടത്തിയ ഇന്ത്യൻ താരം രോഹിത് ശർമയെ പുകഴ്ത്തി മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ രംഗത്ത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഓപ്പണറായി തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ രോഹിത് ശർമ്മ 176 റൺസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശർമയെ പുകഴ്ത്തി ഷൊഹൈബ് അക്തർ രംഗത്തെത്തിയത്.
വിരാട് കോഹ്‌ലിയെ പോലെയും സ്റ്റീവ് സ്മിത്തിനെ പോലെയും രോഹിത് ശർമ്മ ഒരു മോഡേൺ ക്രിക്കറ്റെർ ആണെന്നും അക്തർ പറഞ്ഞു. ഭാവിയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഏറ്റുമുട്ടിയാൽ രോഹിത് ശർമ്മ 1000 റൺസ് എടുക്കുമെന്നും അക്തർ പറഞ്ഞു. ഈ കഴിഞ്ഞ ആഷസിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയൻ താരം സേവ് സ്മിത്ത് 774 റൺസ് എടുത്തിരുന്നു. ഇത് രോഹിത് മറികടക്കുമെന്നാണ് ഷൊഹൈബ് അക്തർ പറഞ്ഞത്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







