“രോഹിത് ശർമ്മ ഏറ്റവും മികച്ച താരം”

Staff Reporter

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ ജന്മദിനമായ ഇന്ന് ട്വിറ്ററിൽ താരത്തിനയച്ച ജന്മദിന സന്ദേശത്തിലാണ് രോഹിത് ശർമ്മ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റ് താരമാണെന്ന് ഗൗതം ഗംഭീർ പറഞ്ഞത്.

നിലവിൽ ഏകദിനത്തിൽ ഏറ്റവും വലിയ വ്യക്തിഗത സ്കോറിന് ഉടമയായും രോഹിത് ശർമ്മയാണ്. ശ്രീലങ്കക്കെതിരെ 2014ൽ 173 പന്തിൽ നിന്ന് നേടിയ 264 റൺസ് ഇപ്പോഴും ഒരു ഏകദിന മത്സരത്തിൽ ഏറ്റവും വലിയ വ്യക്തിഗത സ്കോറായി നില കൊള്ളുന്നു.

കൂടാതെ ഏകദിന ക്രിക്കറ്റിൽ മൂന്ന് ഡബിൾ സെഞ്ചുറികളുള്ള ഏക താരവും രോഹിത് ശർമ്മയാണ്.  കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ 5 സെഞ്ചുറിയടക്കം 648 റൺസും രോഹിത് ശർമ്മ നേടിയിരുന്നു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ രോഹിത് ശർമ്മ സ്വന്തമാക്കിയിരുന്നു.