രോഹിത് ആഞ്ഞടിച്ചു, ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നിൽ വീണു

- Advertisement -

ഇന്ത്യ ബംഗ്ലാദേശ് ട്വി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര വിജയം. ഇന്ന് നടന്ന മത്സരത്തിൽ 8 വിക്കറ്റിന്റെ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്. 154 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെ മികവിൽ എളുപ്പത്തിൽ ആ ലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്സ് കളിച്ച രോഹിത് 85 റൺസ് ആണ് ഇന്ന് അടിച്ചു കൂട്ടിയത്.

43 പന്തുകളിൽ നിന്നായിരുന്നു രോഹിതിന്റെ 85 റൺസ്. ഇതിൽ 6 സിക്സും 6 ഫോറും ഉൾപ്പെട്ടിരുന്നു. 31 റൺസ് എടുത്ത ധവാനും ഇന്ത്യക്കായി മികച്ചു നിന്നു. ശ്രേയസ് അയ്യർ പുറത്താകാതെ 24 റൺസും എടുത്തു. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബൗളർമാർ ബംഗ്ലാദേശിനെ 153 റൺസിൽ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യക്കായി ചാഹൽ രണ്ട് വിക്കറ്റുകളും ചാഹാർ, സുന്ദർ, ഖലീൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഈ വിജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. ആദ്യ മത്സരം ബംഗ്ലാദേശ് വിജയിച്ചിരുന്നു.

Advertisement