മലയാളി താരം രോഹൻ കുന്നുമ്മലിന് ഡെൽഹി ക്യാപിറ്റൽസിൽ ട്രയൽസ്. ദിയോധർ ട്രോഫിയിലെ രോഹൻ കുന്നുമ്മലിന്റെ ഗംഭീര പ്രകടനം ആണ് അദ്ദേഹത്തെ ഡെൽഹിയുടെ ശ്രദ്ധയിൽ എത്തിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഇപ്പോൾ രോഹനെ പരിശീലനം നടത്താനായി ടീമിലേക്ക് വിളിച്ചിരിക്കുകയാണ്.
ഈ സീസണിലെ മികച്ച തുടക്കം മുതലാക്കാനാണ് പ്രതിഭാധനനായ കേരള ഓപ്പണർ ഇപ്പോൾ ലക്ഷ്യമിടുന്നത്. സൗത്ത് സോണിനെ പ്രതിനിധീകരിച്ച്, 62.20 ശരാശരിയിൽ 311 റൺസ് നേടാൻ രോഹനായിരുന്നു. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ സ്കോറർ ആയിരുന്നു രോഹൻ.
റിയാൻ പരാഗ് (354), മായങ്ക് അഗർവാൾ (341) എന്നിവർ മാത്രമാണ് രോഹനെക്കാൾ കൂടുതൽ റൻസ് നേടിയത്. രോഹൻ 123.90 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ടൂർണമെന്റിൽ നിലനിർത്തി. കേരളത്തിനായും അവസാന വർഷം രോഹൻ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.