തന്റെ തലേ ദിവസത്തെ സ്കോറിനോട് ഒരു റൺസ് പോലും നേടാനാകാതെ മടങ്ങി ഇന്ത്യയുടെ ചേതേശ്വര്‍ പുജാര മടങ്ങിയപ്പോള്‍ അവസാനിച്ചത് മൂന്നാം വിക്കറ്റിലെ 99 റൺസ് കൂട്ടുകെട്ടായിരുന്നു. മൂന്നാം ദിവസം ഇന്ത്യയുടെ തിരിച്ചുവരവ് കണ്ടുവെങ്കിലും മത്സരത്തിൽ ഇംഗ്ലണ്ട് തങ്ങളുടെ സാധ്യത കാണുന്ന തരത്തിലുള്ള വിക്കറ്റ് നേട്ടമാണ് ആദ്യ ഓവറുകളിൽ തന്നെ ഇംഗ്ലണ്ടിന് നേടാനായത്.
91 റൺസ് നേടിയ പുജാരയെ ഒല്ലി റോബിന്‍സണാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 87 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 224/3 എന്ന നിലയിലാണ്.













