ഇന്ത്യന്‍ താരങ്ങളെ വിദേശ ടി20 ലീഗില്‍ കളിപ്പിക്കണമെന്ന ആവശ്യം ഇന്ത്യയുടെ മുന്‍ താരങ്ങള്‍ക്കിടയില്‍ ശക്തി പ്രാപിക്കുകയാണ്. ഐപിഎലില്‍ വിദേശ താരങ്ങളെ അനുവദിക്കുന്ന ബിസിസിഐ തങ്ങളെ രണ്ട് വിദേശ ലീഗിലെങ്കിലും കളിക്കുവാന്‍ അനുവദിക്കണമെന്ന് സുരേഷ് റെയ്നയും ഇര്ഫാന് പത്താനും ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ റോബിന് ഉത്തപ്പയും ഈ ആവശ്യത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ബിസിസിഐ ഇത്തരത്തില്‍ തങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്തത് വേദനാജനകമാണെന്നാണ് ഉത്തപ്പ പറഞ്ഞത്.
ഇത്തരത്തില്‍ ഏതാനും വിദേശ ലീഗുകളല് കളിക്കാന്‍ അവസരം നല്കിയാല് തങ്ങള്‍ക്കും അവിടെ നിന്ന് പല കാര്യങ്ങളും പഠിക്കാമെന്നാണ് റോബിന് ഉത്തപ്പ പറഞ്ഞത്. വനിത താരങ്ങളെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും കളിക്കുവാന്‍ ബിസിസിഐ അനുവദിക്കുന്നുണ്ടെങ്കിലും പുരുഷ താരങ്ങള്‍ക്ക് ഈ ഇളവ് ബിസിസിഐ അനുവദിച്ച് നല്‍കുന്നില്ല.
സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി എത്തിയതോടെ ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് റോബിന് ഉത്തപ്പ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഇന്നത്തെ ക്രിക്കറ്റിന് അടിത്തറ പാകിയ താരമാണ് ഗാംഗുലി അദ്ദേഹം പുതിയ അവസരങ്ങള്‍ ഞങ്ങളെ പോലുള്ള താരങ്ങള്‍ക്ക് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോബിന് ഉത്തപ്പ വ്യക്തമാക്കി.