ഗുവാഹത്തിയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് രാജസ്ഥാൻ റോയൽസിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ റിയാൻ പരാഗിന് 12 ലക്ഷം രൂപ പിഴ ചുമത്തി. സഞ്ജു സാംസണിന്റെ അഭാവത്തിൽ പരാഗ് ആയിരുന്നു ആദ്യ മൂന്ന് മത്സരങ്ങളിലും ടീമിനെ ലീഡ് ചെയ്തു, ആർആർ ഇന്നലെ ആറ് റൺസിന്റെ വിജയം നേടിയിരുന്നു.

ആർ.ആറിന്റെ സീസണിലെ ആദ്യ വിജയമായിരുന്നു ഇത്. ഇനി ഏപ്രിൽ 5 ന് മുള്ളൻപൂരിൽ പഞ്ചാബ് കിംഗ്‌സിനെയാണ് രാജസ്ഥാൻ നേരിടേണ്ടത്. അന്ന് സഞ്ജു ക്യാപ്റ്റൻ ആയി തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.