ദോഹയിൽ നടന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ് 2025-ൽ യു.എ.ഇ.ക്കെതിരെ ഇന്ത്യ ‘എ’യ്ക്ക് വേണ്ടി 14 വയസ്സുകാരൻ വൈഭവ് സൂര്യവംശി 32 പന്തിൽ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്ത് തരംഗമായി. രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിക്കുന്ന ഈ യുവ ഇടംകൈയ്യൻ താരം 10 ബൗണ്ടറികളും 9 സിക്സറുകളും പറത്തി. .
ഈ വർഷം ആദ്യം ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി നേടിയ 35 പന്തിലെ സെഞ്ചുറി റെക്കോർഡ് തിരുത്തിക്കൊണ്ട് വൈഭവ് തൻ്റെ രണ്ടാമത്തെ ടി20 സെഞ്ചുറിയാണ് നേടിയത്. പുരുഷ ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറികളിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ വൈഭവിന്റെ 32 പന്തിലെ സെഞ്ചുറി. 2024-ൽ 28 പന്തിൽ സെഞ്ചുറി നേടിയ ഋഷഭ് പന്ത്, ഉർവിൽ പട്ടേൽ, അഭിഷേക് ശർമ്മ എന്നിവർ മാത്രമാണ് ഈ റെക്കോർഡിൽ മുന്നിലുള്ളത്.
വെറും 42 പന്തിൽ 11 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടെ 144 റൺസാണ് വൈഭവ് അടിച്ചെടുത്തത്. ഓൾ-ടൈം ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് തകർക്കാൻ ഒരുങ്ങുന്നതിനിടയിൽ 13-ാം ഓവറിലാണ് താരം പുറത്തായത്.














