മുംബൈയ്ക്ക് വേണ്ടിയുള്ള പ്രകടനത്തിന് ശേഷം തനിക്ക് മികച്ച ടീമില്‍ നിന്ന് ഓഫര്‍ വരുമെന്ന് അറിയാമായിരുന്നു

Sports Correspondent

2013ല്‍ മുംബൈയ്ക്ക് വേണ്ടിയുള്ള തന്റെ പ്രകടനത്തിന് ശേഷം മികച്ച ടീമുകള്‍ തന്നെ തേടി വരുമെന്ന് അറിയാമായിരുന്നുവെന്ന് പറഞ്ഞ് ഋഷി ധവാന്‍. 2013ന് ശേഷം 3 കോടി രൂപയ്ക്ക് പഞ്ചാബ് സൂപ്പര്‍ കിംഗ്സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. അവിടെ മൂന്ന് വര്‍ഷം താരം ചെലവഴിച്ചു. ആ സീസണുകളില്‍ തനിക്ക് കൂടുതല്‍ അവസരം ലഭിയ്ക്കുമെന്നും നിശ്ചയമുണ്ടായിരുന്നുവെന്ന് ഋഷി ധവാന്‍ പറഞ്ഞു.

ഐപിഎലില്‍ വലിയ താരങ്ങളുടെ കൂടെ സമയം ചെലവഴിച്ചത് തന്നെ ക്രിക്കറ്റര്‍ എന്ന നിലയില്‍ മാറ്റിയിട്ടുണ്ടെന്ന് ഋഷി പറഞ്ഞു. പഞ്ചാബിന് വേണ്ടി അടുത്ത 2014 സീസണില്‍ ഫൈനലിലും കളിക്കുവാന്‍ തനിക്ക് സാധിച്ചിരുന്നു. പിന്നീട് രഞ്ജി ട്രോഫിയില്‍ ആ സീസണിലെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരവുമായി താന്‍ മാറിയെന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് മുന്‍ താരം പറഞ്ഞു.