റിഷഭ് പന്ത് ഉടൻ തന്നെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് പോണ്ടിങ്

Staff Reporter

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. റിഷഭ് പന്ത് വളരെ കഴിവുള്ള താരമാണെന്നും അത് കൊണ്ട് തന്നെ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിലേക്ക് താരം ഉടൻ തിരിച്ചെത്തുമെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ താരത്തിന് പരിശീലനം നൽകാൻ താൻ കാത്തിരിക്കുകയാണെന്നും പോണ്ടിങ് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റിഷഭ് പന്തിന്റെ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ മെന്റർ കൂടിയാണ് റിക്കി പോണ്ടിങ്.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിനിടെ റിഷഭ് പന്തിന് പരിക്കേറ്റതോടെ ഇന്ത്യൻ ഓപ്പണറായിരുന്ന കെ.എൽ രാഹുൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു. തുടർന്ന് ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരങ്ങളിൽ കെ.എൽ രാഹുൽ തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. ന്യൂസിലാൻഡ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കെ.എൽ രാഹുൽ തന്നെയാണ് ഇന്ത്യയും വിക്കറ്റ് കീപ്പർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കെ.എൽ രാഹുൽ തുടർന്നും വിക്കറ്റ് കീപ്പർവുമെന്ന സൂചനകൾ നൽകിയിരുന്നു.