ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പ്രതിഭയുള്ള താരമാണെന്നും എന്നാൽ താരത്തിന്റെ കഴിവ് മറ്റുള്ളവർക്ക് മുൻപിൽ തെളിയിക്കേണ്ടത് താരത്തിന്റെ കടമയാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. റിഷഭ് പന്തിന് ഈ കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്നും കപിൽദേവ് പറഞ്ഞു. വിമർശകരുടെ വായാടിപ്പിക്കേണ്ടതിന്റെ ചുമതല താരത്തിന് ഉണ്ടെന്നും താരങ്ങൾ സെലക്ടർമാർ തങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ അവസരം നൽകരുതെന്നും കപിൽ ദേവ് പറഞ്ഞു.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും വിമർശനം നേരിടുന്ന കളിക്കാരനാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ പരിക്കേറ്റ റിഷഭ് പന്ത് തുടർന്ന് ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും കെ.എൽ രാഹുൽ തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നത്. ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിലും കെ.എൽ രാഹുൽ തന്നെയാണ് വിക്കറ്റ് കീപ്പറായത്. തുടർന്ന് ഇന്ത്യൻ ടീമിൽ താരത്തിന്റെ ഭാവിയിൽ പലരും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.













