പ്രതീക്ഷ നൽകുന്ന വീഡിയോ പങ്കുവെച്ച് റിഷഭ് പന്ത്

Newsroom

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് ബുധനാഴ്ച തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി തന്റെ പരിക്ക് മാറിയുള്ള യാത്രയിൽ ഒരു സുപ്രധാന വീഡിയോ പങ്കുവെച്ചു. ഇന്ന് ഒരു സ്വിമ്മിംഗ് പൂളിൽ നടക്കുന്ന ഒരു വീഡിയോ പങ്കുവെച്ച പന്ത് “ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും അതിനിടയിലുള്ള എല്ലാത്തിനും നന്ദി” എന്ന് കുറിച്ചു.

റിഷഭ് 23 01 02 11 41 58 351

കഴിഞ്ഞ വർഷാവസാനം ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ തന്റെ പുരോഗതിയെക്കുറിച്ച് ആരാധകരെ അറിയിക്കാൻ ആണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്‌. പന്ത് ഇനിയു. രണ്ട് വർഷത്തോളം കളത്തിന് പുറത്തായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.ഐ പി എല്ലും ലോകകപ്പും എല്ലാം പന്തിന് നഷ്ടമാകും.