ഇൻഡോർ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ തോൽവിയെ കുറിച്ച് സംസാരിച്ച മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഇയാൻ ചാപ്പൽ, പരമ്പരയിലെ ഏറ്റവും വലിയ വ്യത്യാസം ഋഷഭ് പന്തിന്റെ അഭാവം ആണെന്ന്യ് പറഞ്ഞു. ഇന്ത്യ തോൽക്കാനുള്ള പ്രധാന കാരണം പന്ത് ഇല്ലാത്തത് ആണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വാഹനാപകടത്തിൽ പരിക്കേറ്റ പന്തിന് സാരമായ പരിക്കേൽക്കുകയും പരിക്കുകൾ മാറാനായി ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു., ഇത് അദ്ദേഹത്തെ ഇപ്പോൾ ടീമിൽ നിന്ന് പുറത്ത് ഇരുത്തുകയാണ്. രണ്ട് വർഷത്തോളം താരം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ ടീമിൽ പന്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ ചാപ്പൽ അദ്ദേഹത്തിന്റെ അഭാവം പരമ്പരയിലെ ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു എന്നു പറഞ്ഞു. “ഇന്ത്യൻ ടീമിൽ ഋഷഭ് പന്ത് ഇല്ല എന്നതാണ് ഈ പരമ്പരയിൽർ വലിയ വ്യത്യാസങ്ങളിലൊന്ന്. റിഷഭ് പന്ത് ഇന്ത്യൻ ടീമിന് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവരും തുടങ്ങി,” ചാപ്പൽ പറഞ്ഞു.
മികച്ച വിക്കറ്റ് കീപ്പിംഗ് കഴിവുകൾക്കും ടെസ്റ്റുകളിൽ വേഗത്തിൽ റൺസെടുക്കാനുള്ള പന്തിന്റെ കഴിവും ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങളിൽ വലിയ മുതൽകൂട്ടായിരുന്നും അദ്ദേഹത്തിന്റെ പകരക്കാരനായ ഭരതിന് പന്തിന് പകരക്കാരാൻ ആകുന്നുമില്ല.