Rishabhpant

പന്തുണ്ടായിരുന്നുവെങ്കില്‍ ഒരു സംശയവുമില്ലാതെ ഇന്ത്യയ്ക്ക് മുന്‍തൂക്കമെന്ന് പറയാമായിരുന്നു – ക്രിസ് ശ്രീകാന്ത്

ഋഷഭ് പന്തിന്റെ അഭാവം ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതകളെ ബാധിക്കുമോ എന്ന സംശയം ഉണ്ടെന്ന് പറഞ്ഞ് ക്രിസ് ശ്രീകാന്ത്. താരം കളിക്കുന്നുണ്ടായിരുന്നുവെങ്കിൽ താന്‍ സംശയമില്ലാതെ ഇന്ത്യ ഫേവറൈറ്റുകള്‍ ‍എന്ന് പറഞ്ഞേനെ എന്നും ശ്രീകാന്ത് വ്യക്തമാക്കി. പന്തിന് കാറപകടത്തിൽ പരിക്കേറ്റ് റീഹാബ് നടപടികളിലൂടെ തിരിച്ചുവരവ് നടത്തി വരികയാണെങ്കിലും ലോകകപ്പിൽ കളിക്കുവാന്‍ സാധ്യത തീരെ ഇല്ലെന്ന് വേണം വിലയിരുത്തുവാന്‍.

പന്തിന് പകരം ടീമിലെത്തുവാന്‍ സാധ്യതയുള്ളത് ഇഷാന്‍ കിഷനാണെന്നും അദ്ദേഹവും മികച്ച പ്രകടനം നടത്തുവാന്‍ കഴിവുള്ള താരമാണെന്നും ശ്രീകാന്ത് സൂചിപ്പിച്ചു. ഇഷാന്‍ കിഷന്‍ ടീമിലേക്ക് വരികയാണെങ്കിൽ അദ്ദേഹവും അപകടകാരിയായ താരമാണെന്നും ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തിളങ്ങിയാൽ ലോകകപ്പിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.

Exit mobile version