ഇന്ത്യക്കായി ടെസ്റ്റിൽ മികച്ച പ്രകടനം നടത്താൻ റിങ്കു സിംഗിന് ആകും എന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. റിങ്കുവിനെ എല്ലാവരും ടി20 ഫിനിഷറായാണ് കാണുന്നത് എന്നും എന്നാൽ റിങ്കുവിന് ടെസ്റ്റിൽ ക്ഷമയോടെ കളിക്കാനുള്ള എല്ലാ കഴിവും ഉണ്ട് എന്നും മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് പറഞ്ഞു.
“രണ്ട് ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള റിങ്കു സിംഗ് ആണ് കഴിഞ്ഞ രണ്ട് സീസണുകളിൽ ഏറെ മുന്നോട്ടു വന്ന ഒരാൾ, പക്ഷേ ഇതുവരെ ദേശീയ ടീമിലെ സ്ഥിരം കളിക്കാരൻ എന്ന് റിങ്കുവിനെ വിളിക്കാനാവില്ല. ഷോർട്ട് ഫോർമാറ്റ് ക്രിക്കറ്റിൽ അദ്ദേഹം മികച്ച ഫിനിഷറാണ്, മാത്രമല്ല 69 ഫസ്റ്റ് ക്ലാസ് ഇന്നിംഗ്‌സുകളിൽ നിന്ന് 54.70ന്റെ ശരാശരിയും റുങ്കുവിനുണ്ട്” റാത്തൂർ പറഞ്ഞു, ശരിയായ
“അവൻ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ, റിങ്കുവിന് ഒരു മികച്ച ടെസ്റ്റ് ബാറ്ററാകാൻ കഴിയാത്തതിൻ്റെ സാങ്കേതിക കാരണങ്ങളൊന്നും എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല,” റാത്തൂർ പറഞ്ഞു,
“ടി20 ക്രിക്കറ്റിൽ അവൻ ഒരു മികച്ച ഫിനിഷർ എന്ന പേര് ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു, പക്ഷേ നിങ്ങൾ നോക്കുകയാണെങ്കിൽ. തൻ്റെ ഫസ്റ്റ് ക്ലാസ് റെക്കോർഡ് മികച്ചതാണ്. അദ്ദേഹം വളരെ ശാന്തമായ സ്വഭാവമാണ് ക്രീസിൽ കാണിക്കുന്നത്. ഈ ഘടകങ്ങളെല്ലാം സൂചിപ്പിക്കുന്നത്, ഒരു അവസരം ലഭിച്ചാൽ, അദ്ദേഹത്തിന് ഒരു നല്ല ടെസ്റ്റ് ക്രിക്കറ്ററായി വളരാൻ കഴിയുമെന്നാണ്.”അദ്ദേഹം കൂട്ടിച്ചേർത്തു.