രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ നാടകീയ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് റിങ്കു സിംഗ്. വെറും 6 പന്തിൽ 19 റൺസ് നേടിയ താരം, അവസാന പന്തിൽ ഒരു റണ്ണൗട്ടിലൂടെ ടീമിന് വിജയവും സമ്മാനിച്ചു. സൂപ്പർ ഓവറിലേക്ക് പോകാൻ സാധ്യതയുണ്ടായിരുന്ന ഒരു നിർണായക ഡബിളാണ് റിങ്കു തടഞ്ഞത്. കളിയിൽ ഉടനീളം മികച്ച ഫീൽഡിംഗ് ആണ് റിങ്കു കാഴചവെച്ചത്.

“ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഔട്ട്‌ഫീൽഡുകളിൽ ഒന്നാണിത്. ഔട്ട്‌ഫീൽഡിൽ നന്നായി ഫീൽഡ് ചെയ്യുക എന്നത് എൻ്റെ ജോലിയാണ്, ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എനിക്കിഷ്ടമാണ്. എൻ്റെ ബാറ്റിംഗിനെക്കാൾ ഒരുപക്ഷേ ഞാൻ ഫീൽഡിംഗ് ആസ്വദിക്കുന്നു,” മത്സരശേഷം റിങ്കു പറഞ്ഞു.
ടീമിൻ്റെ പ്രകടനത്തെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു, “റസ്സൽ നിർണായക റൺസ് നേടി, അവസാന 2 ഓവറുകളിൽ കളിക്കേണ്ടി വന്നത് എനിക്ക് അനുയോജ്യമായ സാഹചര്യമായിരുന്നു, എല്ലാം ഒത്തുവന്നു. ഞങ്ങളുടെ ടീം നന്നായി കളിക്കുന്നുണ്ട്, മുന്നോട്ട് പോകുമ്പോൾ ഈ എനർജി നിലനിർത്തണം. ഞങ്ങൾ ഓരോ മത്സരത്തെയും ഒരോ മത്സരമായി സമീപിൽകുന്നു, ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല.” റിങ്കു പറഞ്ഞു.