ദുലീപ് ട്രോഫിക്കായി റിങ്കു സിംഗ് ഇന്ത്യ ബിക്ക് ഒപ്പം ചേരും; ടെസ്റ്റ് കളിക്കാർ സ്ക്വാഡ് വിടും

Newsroom

ഉത്തർപ്രദേശ് താരം റിങ്കു സിംഗ് ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബി ടീമിൽ ചേരും. ബംഗ്ലാദേശിനെതിരായ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സർഫറാസ് ഖാൻ ഒഴികെയുള്ള നിരവധി ടെസ്റ്റ് കളിക്കാരെ സെപ്റ്റംബർ 12-ന് അനന്ത്പൂരിൽ ആരംഭിക്കുന്ന അടുത്ത റൗണ്ട് മത്സരങ്ങളിൽ നിന്ന് പിൻവലിക്കാൻ ബി സി സി ഐ തീരുമാനിക്കുകയും ചെയ്തു.

Picsart 23 08 21 00 32 33 247

ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, ധ്രുവ് ജുറെൽ, കുൽദീപ് യാദവ്, ആകാശ് ദീപ് എന്നിവർ ഇന്ത്യ എ ടീം വിടുകയും പകരം പ്രഥം സിംഗ്, അക്ഷയ് വാഡ്കർ, ഷെയ്ക് റഷീദ്, ഷംസ് മുലാനി, പുൽകിത് നാരംഗ് എന്നിവർ ഇന്ത്യ എ ടീമിൽ എത്തും.

ഋഷഭ് പന്ത്, യാഷ് ദയാൽ എന്നിവർക്ക് പകരം സുയാഷ് പ്രഭുദേശായി, ഹിമാൻഷു മന്ത്രി, റിങ്കു സിംഗ് എന്നിവർ ഇന്ത്യ ബിയിൽ എത്തും. സെപ്തംബർ 19 ന് ചെന്നൈയിൽ ആണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് നടക്കുന്നത്.

ഇന്ത്യ സി ടീമിൽ മാറ്റങ്ങളിൽ. അതേസമയം പരിക്ക് കാരണം അക്സർ പട്ടേലിനെയും തുഷാർ ദേശ്പാണ്ഡെയെയും നഷ്ടമായ ഇന്ത്യ ഡി കവേരപ്പയെയും നിഷാന്ത് സിന്ധുവിനെയും ടീമിൽ ചേർത്തു.