സച്ചിൻ ടെണ്ടുൽക്കറുടെ വിമർശനത്തിന് ശേഷം ഏകദിനത്തിലെ വിവാദപരമായ രണ്ട് പന്ത് നിയമങ്ങൾ മാറ്റങ്ങൾ വരുത്താൻ ഐസിസി ആലോചിക്കുന്നു.
വർഷങ്ങളായി വിമർശിക്കപ്പെടുന്ന ഏകദിന (ഒഡിഐ) ഫോർമാറ്റിലെ വിവാദപരമായ രണ്ട് പുതിയ പന്ത് നിയമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.

ബാറ്റിനും പന്തിനും ഇടയിലുള്ള ബാലൻസ് പുനഃസ്ഥാപിക്കാനും റിവേഴ്സ് സ്വിംഗ് ബൗളിംഗ് തിരിച്ചുകൊണ്ടുവരാനുമായി നിയമത്തിൽ ഭാഗികമായ മാറ്റം വരുത്താൻ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
നിർദ്ദേശമനുസരിച്ച്, ഏകദിന മത്സരങ്ങൾ ഇപ്പോഴും രണ്ട് പുതിയ പന്തുകൾ ഉപയോഗിച്ച് ആരംഭിക്കും – ഓരോ എൻഡിൽ നിന്നും ഓരോ പന്ത്. എന്നാൽ 25 ഓവർ പൂർത്തിയായ ശേഷം ടീമുകൾക്ക് ഒരു പന്ത് മാത്രം തിരഞ്ഞെടുത്ത് കളി തുടരാം. ഈ മാറ്റം അംഗീകരിക്കുകയാണെങ്കിൽ, ഡെത്ത് ഓവറുകളിൽ റിവേഴ്സ് സ്വിംഗ് തിരിച്ചുവരാൻ സഹായിക്കും – 2011 ൽ രണ്ട് പന്ത് നിയമം നടപ്പിലാക്കിയതിനുശേഷം ക്രിക്കറ്റ് ലോകം ഏറെ മിസ് ചെയ്ത ഒന്നായിരുന്നു ഇത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രണ്ട് പന്ത് നിയമത്തിൻ്റെ കടുത്ത വിമർശകനായിരുന്നു. “ഏകദിന ക്രിക്കറ്റിൽ രണ്ട് പുതിയ പന്തുകൾ ഉപയോഗിക്കുന്നത് വിനാശകരമായ ഒരു രീതിയാണ്,” അവസാന ഓവറുകളിൽ ബൗളർമാർക്ക് റിവേഴ്സ് സ്വിംഗ് അവസരങ്ങൾ ഇത് നഷ്ടപ്പെടുത്തുന്നുവെന്ന് സച്ചിൻ ടെണ്ടുൽക്കർ വാദിച്ചിരുന്നു. മുൻ പേസർ ബ്രെറ്റ് ലീയും ഈ ആശങ്ക പങ്കുവെച്ചിരുന്നു.
സിംബാബ്‌വെയിൽ നടക്കുന്ന ഐസിസി മീറ്റിംഗുകളിലാണ് ഈ വിഷയം ചർച്ച ചെയ്യുന്നത്.
ഇതിനോടൊപ്പം, മറ്റ് പ്രധാന മാറ്റങ്ങളും പരിഗണനയിലാണ്:
- ടെസ്റ്റ് ക്രിക്കറ്റിലെ കൗണ്ട്ഡൗൺ ക്ലോക്കുകൾ: ടി20 കളിൽ ഉപയോഗിക്കുന്നതിന് സമാനമായി ഓവറുകൾക്കിടയിൽ 60 സെക്കൻഡ് ടൈമർ അവതരിപ്പിക്കുന്നത് ഓവർ നിരക്ക് മെച്ചപ്പെടുത്താനും ഒരു ദിവസം 90 ഓവർ എറിയുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.