ടെസ്റ്റ് പരമ്പര ഒരാഴ്ച മുന്നേ ആരംഭിക്കുവാന്‍ ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ട് ബിസിസിഐ

Sports Correspondent

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പ ഒരാഴ്ച മുന്നേ ആരംഭിയ്ക്കുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. ഐപിഎല്‍ സെപ്റ്റംബറില്‍ നടത്തുവാനായി ആവശ്യത്തിന് സമയം ലഭിയ്ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം ഇംഗ്ലണ്ട് ബോര്‍ഡിന് മുന്നില്‍ വയ്ക്കുവാന്‍ ബിസിസിഐ തീരുമാനിച്ചത്.

നേരത്തെ ബിസിസിഐ ഷെഡ്യൂളില്‍ മാറ്റം വരുത്തുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നുവെങ്കിലും അത് എപ്രകാരമായിരിക്കുമെന്നതില്‍ വ്യക്തതയില്ലായിരുന്നു. സെപ്റ്റംബര്‍ ഏഴിന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര അവസാനിക്കുന്ന തരത്തില്‍ പരമ്പരയില്‍ മാറ്റം വരുത്തുവാനാണ് ബിസിസിഐയുടെ ആവശ്യം.

ഇപ്പോളത്തെ നിലയില്‍ ഓഗസ്റ്റ് നാലിനായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിയ്ക്കുവാനിരുന്നത്. അത് ജൂലൈ അവസാനത്തേക്ക് പുനഃക്രമീകരിക്കുവാനുള്ള ശ്രമമാണ് ബിസിസിഐയുടേതെന്ന് വേണം മനസ്സിലാക്കുവാന്‍.