ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിഫൈനലിൽ തോളിന് പരിക്കേറ്റ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി ഇന്ത്യയ്‌ക്കെതിരായ ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൽ കളിക്കുന്നത് സംശയം. 29-ാം ഓവറിൽ ഹെൻറിച്ച് ക്ലാസനെ പുറത്താക്കാൻ ഡൈവിംഗ് ക്യാച്ച് എടുക്കുന്നതിനിടെ ആണ് 33-കാരന് പരിക്കേറ്റത്.

“മാറ്റ് ഹെൻറിയുടെ തോളിലെ പരിക്ക് എങ്ങനെ ഉണ്ടെന്ന് ഞങ്ങൾ കാത്തിരുന്ന് കാണണം. അൽപ്പം വേദനയുണ്ട്, വരും ദിവസങ്ങളിൽ ഞങ്ങൾ വീണ്ടും അദ്ദേഹത്തെ വിലയിരുത്തും.” സെമിഫൈനലിനും ഫൈനലിനും ഇടയിൽ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, ന്യൂസിലൻഡ് തങ്ങളുടെ പ്രധാന ബൗളർ കൃത്യസമയത്ത് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
11 മത്സരങ്ങളിൽ നിന്ന് രണ്ട് നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടെ 21 വിക്കറ്റ് വീഴ്ത്തിയ ഹെൻറി ഏകദിനത്തിൽ ഇന്ത്യയ്ക്ക് സ്ഥിരമായ ഭീഷണിയാണ്.