ഏഴ് സീസണുകൾക്ക് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വിടുന്നത് എളുപ്പമായിരുന്നില്ല എന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വിരാട് കോഹ്‌ലിയിൽ നിന്ന് തനിക്ക് ലഭിച്ച വലിയ പിന്തുണയെ കുറിച്ചും സിറാജ് സംസാരിച്ചു. സിറാജിനെ ഐപിഎൽ 2025 മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് (ജിടി) 12.25 കോടിക്ക് ആണ് സ്വന്തമാക്കിയത്.

“ആർസിബി വിടുന്നത് എനിക്ക് അൽപ്പം വൈകാരികമായിരുന്നു, കാരണം വിരാട് ഭായ് എന്നെ കഠിനമായ സമയങ്ങളിൽ വളരെയധികം പിന്തുണച്ചിരുന്നു. തന്റെ മോശം സമയത്ത് കോഹ്ലി നൽകിയ പിന്തുണ എന്നെ ഏറെ സഹായിച്ചു. അതിനു ശേഷമാണ് തന്റെ കരിയർ ഗ്രാഫ് മാറിയത്.” -സിറാജ് പറഞ്ഞു.
മാർച്ച് 25 ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ഗുജറാത്ത് തങ്ങളുടെ സീസൺ ആരംഭിക്കുന്നത്.