ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ വിരാട് കോലിയെ രസകരമായി പ്രാങ്ക് ചെയ്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ടീമംഗങ്ങൾ. ആർസിബി പങ്കുവെച്ച ഒരു വീഡിയോയിൽ, ഓസ്‌ട്രേലിയൻ ബാറ്റർ ടിം ഡേവിഡ് കോലിയുടെ ഒരു ബാറ്റ് സ്വന്തം കിറ്റ് ബാഗിൽ ഒളിപ്പിക്കുന്നത് കാണാം. കോലി ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയപ്പോൾ, ഏഴ് ബാറ്റുകൾക്ക് പകരം ആറെണ്ണം മാത്രം കണ്ടത് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി.

അന്വേഷിച്ചിട്ടും ഒരു കളിക്കാരനോ പരിശീലകനോ ബാറ്റ് എവിടെയാണെന്ന് സൂചന നൽകിയില്ല. ആർസിബിക്ക് വിജയം സമ്മാനിച്ച മികച്ച അർദ്ധസെഞ്ച്വറി നേടിയ കോലിക്ക് ചെറിയ തോതിൽ അസ്വസ്ഥതയുണ്ടായെങ്കിലും അദ്ദേഹം തിരച്ചിൽ തുടർന്നു. ഒടുവിൽ ടിം ഡേവിഡിന്റെ കൈവശം നിന്ന് കാണാതായ ബാറ്റ് കണ്ടെത്തി.
ഡേവിഡ് തമാശയായി താൻ അത് “കടമെടുത്തതാണ്” എന്ന് പറഞ്ഞു. പ്രാങ്ക് ആണെന്ന് മനസ്സിലായതോടെ ടീം കൂട്ടച്ചിരിയിൽ മുഴുകി. ഈ പ്രാങ്ക് വീഡിയോ ഇന്ന് ആർ സി ബി എക്സിൽ പങ്കുവെച്ചു.
കോലിയുടെ ഈ സീസണിലെ മൂന്നാമത്തെ അർദ്ധസെഞ്ച്വറിയായിരുന്നു ഇത്. ആറ് മത്സരങ്ങളിൽ നിന്ന് 248 റൺസാണ് അദ്ദേഹം നേടിയത്.
𝐓𝐢𝐦 𝐃𝐚𝐯𝐢𝐝’𝐬 𝐩𝐫𝐚𝐧𝐤 𝐨𝐧 𝐕𝐢𝐫𝐚𝐭 𝐊𝐨𝐡𝐥𝐢 😂 🎀
Dressing room banter on point. What did Tim David take from Virat’s bag? Let’s find out. 😉#PlayBold #ನಮ್ಮRCB #IPL2025 pic.twitter.com/j9dIP1p2Np
— Royal Challengers Bengaluru (@RCBTweets) April 14, 2025