അബ്ദുൽ റസാഖിനെ പോലെയുള്ളവർ മറുപടി അർഹിക്കുന്നില്ല എന്ന് ഇർഫാൻ പഥാൻ

മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ അബ്ദുൽ റസാഖിന്റെ വിമർശനങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല എന്ന് ഇന്ത്യൻ പേസ് ബൗളർ ഇർഫാൻ പഥാൻ. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയെയും ബുമ്രയെയും റസാഖ് കുറ്റം പറഞ്ഞിരുന്നു. വിരാട് കോഹ്ലി നല്ല ബാറ്റ്സ്മാൻ ആണെങ്കിലും സച്ചിൻ ടെൻഡുൽക്കറിന്റെ അടുത്തൊന്നും എത്തില്ല എന്ന് റസാഖ് പറഞ്ഞു.

മക്ഗ്രാത്തിനെയും വസിം അക്രമിനെയും ഒക്കെ നേരിട്ട ചരിത്രമുള്ള തനിക്ക് ബുമ്രയെ നേരിടുന്നത് ഒരു പ്രശ്നമായിരിക്കിലൽ എന്നും ബുമ്രയെ അടിച്ചു പറത്തും എന്നുമായിരുന്നു റസാഖിന്റെ പ്രസ്താവന. എന്നാൽ റാാാഖ് മറുപടി പോലും അർഹിക്കുന്നില്ല എന്നും ഇത്തരം വിമർശനങ്ങൾക്ക് എതിരെ ചിരിച്ചു കാണിച്ചാൽ മതി എന്നും ഇർഫാൻ പറഞ്ഞു.