54 പന്തിൽ 102 നോട്ട്ഔട്ട്, 4 വിക്കറ്റും, സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവിൽ സിംബാബ്‍വേയ്ക്ക് മിന്നും ജയം

Sports Correspondent

നെതര്‍ലാണ്ട്സ് നൽകിയ 316 റൺസ് വിജയ ലക്ഷ്യം 41 ഓവറിനുള്ളിൽ മറികടന്ന് സിംബാബ്‍വേ. സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവ് കണ്ട മത്സരത്തിൽ സിംബാബ്‍വേ 4 വിക്കറ്റ് നഷ്ടത്തിൽ 40.5 ഓവറിലാണ് വിജയം കരസ്ഥമാക്കിയത്.

54 പന്തിൽ സിക്കന്ദര്‍ റാസ പുറത്താകാതെ 102 റൺസ് നേടിയപ്പോള്‍ 91 റൺസ് നേടിയ ഷോൺ വില്യംസും തന്റെ മികവുറ്റ ബാറ്റിംഗ് പുറത്തെടുത്തു.ക്രെയിഗ് ഇര്‍വിന്‍ 50 റൺസും ജോയ്‍ലോര്‍ഡ് ഗംബി 40 റൺസും വിജയികള്‍ക്കായി നേടി.

നേരത്തെ വിക്രംജിത്ത് സിംഗ്(88), മാക് ഒദൗദ്(59), സ്കോട്ട് എഡ്വേര്‍ഡ്സ്(83) എന്നിവരാണ് നെതര്‍ലാണ്ട്സിനെ 315/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. സിംബാബ്‍വേയ്ക്കായി സിക്കന്ദര്‍ റാസ് 4 വിക്കറ്റ് നേടി.