അമ്പാട്ടി റായ്ഡു SA20യിലും കളിക്കാൻ സാധ്യത

Newsroom

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ദക്ഷിണാഫ്രിക്കൻ ഫ്രാഞ്ചൈസി ആയ ജോബർഗ് സൂപ്പർ കിംഗ്‌സിനായി അമ്പാട്ടി റായ്ഡു കളിക്കാൻ സാധ്യത‌. റിപ്പോർട്ടുകൾ പ്രകാരം SA20 യിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി അമ്പാട്ടി റായിഡു മാറിയേക്കും. സി എസ് കെ ഉടമകൾ തന്നെ ഈ വാർത്തകൾ സ്ഥിരീകരിക്കുന്നുണ്ട്.

Picsart 23 08 12 11 10 20 377

സിഎസ്‌കെയുടെ മറ്റൊരു ഫ്രാഞ്ചൈസിയായ ടെക്‌സസ് സൂപ്പർ കിംഗ്‌സിനെയും അമ്പാടി റായ്ഡു പ്രതിനിധീകരിക്കേണ്ടതായിരുന്നു. എന്നാൽ വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാൽ 37-കാരൻ മേജർ ലീഗ് ക്രിക്കറ്റിൽ നിന്ന് പിന്മാറുക ആയിരുന്നു. ഇപ്പോൾ സി പി എല്ലിനായി തയ്യാറെടുക്കുക ആണ് റായ്ഡു.

പ്രവീൺ താംബെയ്ക്ക് ശേഷം സിപിഎല്ലിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം റായിഡു സ്വന്തമാക്കും. ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ ട്രിസ്റ്റൻ സ്റ്റബ്‌സിന് പകരക്കാരനായാണ് റായിഡു സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സിൽ എത്തുന്നത്.