ചെന്നൈ സൂപ്പർ കിങ്സും (സി.എസ്.കെ.) രാജസ്ഥാൻ റോയൽസും (ആർ.ആർ.) തമ്മിൽ രവീന്ദ്ര ജഡേജയെ ട്രേഡ് ചെയ്യാനുള്ള ൽചർച്ചകൾ നടക്കുന്നതിനിടെ താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. ജഡേജയുടെ വെരിഫൈഡ് ഇൻസ്റ്റാഗ്രാം പ്രൊഫൈലായ “royalnavghan” താരം ഡി ആക്റ്റിവേറ്റ് ചെയ്തത് ആയാണ് റിപ്പോർട്ട്.
ജഡേജ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തതാണോ താൽക്കാലികമായി സസ്പെൻഡ് ചെയ്തതാണോ എന്ന് വ്യക്തമല്ല. എന്നാൽ, സഞ്ജു സാംസൺ സി.എസ്.കെയിലേക്ക് മാറിയേക്കാവുന്ന ട്രേഡ് ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
ജഡേജയുടെയും സഞ്ജുവിന്റെയും ട്രേഡ് മൂല്യം 18 കോടി രൂപ വീതമാണ് കണക്കാക്കുന്നത്. എങ്കിലും, മറ്റൊരു കളിക്കാരനായ ഡെവാൾഡ് ബ്രെവിസിനെ കൂടി ട്രേഡിൽ ഉൾപ്പെടുത്തണമെന്ന രാജസ്ഥാൻ റോയൽസിന്റെ ആവശ്യം കരാർ അന്തിമമാക്കുന്നതിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്.
2012 മുതൽ സി.എസ്.കെയുടെ പ്രധാന താരമാണ് ജഡേജ. മൂന്ന് ഐ.പി.എൽ. കിരീട നേട്ടങ്ങളിൽ പങ്കാളിയായ അദ്ദേഹം 2022-ൽ ഹ്രസ്വമായി ടീമിനെ നയിക്കുകയും ചെയ്തിരുന്നു.














