“ജഡേജക്ക് A+ കോൺട്രാക്ട് നൽകണം”

Staff Reporter

ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജക്ക് ബി.സി.സി.ഐ A+ ഗ്രേഡ് കരാർ നൽകണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ബി.സി.സി.ഐയുടെ സെൻട്രൽ കോൺട്രാക്ടിൽ രവീന്ദ്ര ജഡേജക്ക് A+ ഗ്രേഡ് കരാർ നൽകാത്തതിൽ തനിക്ക് നിരാശ ഉണ്ടെന്നും മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു. ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലി കഴിഞ്ഞാൽ ഏറ്റവും മികച്ച താരം രവീന്ദ്ര ജഡേജ ആണെന്നും മൈക്കിൾ വോൺ പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.സി.സി.ഐ പുറത്തുവിട്ട കരാർ പട്ടികയിൽ ജഡേജക്ക് ബി.സി.സി.ഐ A ഗ്രേഡ് കരാറാണ് നൽകിയത്. ജഡേജ ഉൾപ്പെടെ 9 താരങ്ങൾക്കാണ് ബി.സി.സി.ഐ A ഗ്രേഡ് കരാർ നൽകിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർക്ക് മാത്രമാണ് ബി.സി.സി.ഐ A+ ഗ്രേഡ് കരാർ നൽകിയത്.