രാജ്കോട്ടിൽ രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനത്തിന്റെ ഫലമായി രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ സൗരാഷ്ട്രയ്ക്ക് 10 വിക്കറ്റിന്റെ വിജയം നേടാൻ കഴിഞ്ഞു. രണ്ടാം ഇന്നിംഗ്‌സിലെ ഏഴ് വിക്കറ്റ് നേട്ടം ഉൾപ്പെടെ മത്സരത്തിൽ ഇടംകൈയ്യൻ സ്പിന്നർ ജഡേജ 12 വിക്കറ്റുകൾ വീഴ്ത്തി.

രണ്ട് ഇന്നിംഗ്‌സുകളിലും ഡൽഹിയുടെ ബാറ്റിംഗ് തകർന്നു, അവർ ആദ്യ ഇന്നിംഗ്സിൽ 188 ഉം രണ്ടാം ഇന്നിംഗ്സിൽ 94 ഉം റൺസ് മാത്രമേ നേടിയുള്ളൂ, ആയുഷ് ബദോണി മാത്രമാണ് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ 60 ഉം രണ്ടാം ഇന്നിംഗ്സിക് 44 ഉം റൺസും അദ്ദേഹം നേടി. ഹാർവിക് ദേശായിയുടെ 93 റൺസിന്റെ പിൻബലത്തിൽ സൗരാഷ്ട്ര ആദ്യ ഇന്നിംഗ്‌സിൽ 271 റൺസ് നേടിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ഋഷഭ് പന്ത് നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സിൽ ഒരു റൺ മാത്രം നേടിയ പന്ത് രണ്ടാം ഇന്നിംഗ്സിൽ 17 റൺ മാത്രം നേടിയും പുറത്തായി.














