രവിചന്ദ്രൻ അശ്വിൻ ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിനായി കളിക്കും

Newsroom


ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) സിഡ്നി തണ്ടറുമായി കരാർ ഒപ്പിട്ടു. ഇതോടെ ബിബിഎൽ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരമായി അശ്വിൻ മാറി. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച 38-കാരനായ അശ്വിൻ യുഎഇയിൽ നടക്കുന്ന ഐഎൽടി20 ടൂർണമെന്റിൽ കളിച്ച ശേഷമാകും ബിബിഎല്ലിനായി ഓസ്ട്രേലിയയിൽ എത്തുക.

Ashwinrajasthan


കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ സിഡ്‌നി തണ്ടറിന് അശ്വിന്റെ വരവ് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള ടീം, അശ്വിന്റെ പരിചയസമ്പത്ത് തങ്ങൾക്ക് രണ്ടാമത്തെ ബിബിഎൽ കിരീടം നേടാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. അശ്വിന്റെ വരവ് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നും, കൂടുതൽ ആളുകളെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുമെന്നും കരുതുന്നു.