ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ലോകകപ്പ് പോലുള്ള ഐസിസി പരമ്പരയ്ക്കല്ല പകരം ഉഭയ കക്ഷി പരമ്പരകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഇന്ത്യന്‍ മുഖ്യ കോച്ചിന്റെ അഭിപ്രായത്തില്‍ ഐസിസിയുടെ ടൂര്‍ണ്ണമെന്റിന് മുമ്പ് പരമ്പരകള്‍ കളിച്ച് ക്രിക്കറ്റ് സാധാരണ രീതിയില്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരികയാണ് ടീമുകള്‍ ശ്രദ്ധയൂന്നേണ്ടതെന്ന് രവി ശാസ്ത്രി വ്യക്തമാക്കി.
ഇപ്പോള്‍ എല്ലാ ബോര്‍ഡുകളും ക്രിക്കറ്റ് പരമ്പരകളെല്ലാം ഉപേക്ഷിച്ച് ഇരിക്കുന്ന സാഹചര്യമാണുള്ളത്. താന്‍ ഉടനൊന്നും അന്താരാഷ്ട്ര തലത്തിലുള്ള ടൂര്‍ണ്ണമെന്റൊന്നും താല്പര്യപ്പെടുന്നില്ലെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. പ്രാദേശിക ക്രിക്കറ്റും പിന്നീട് ഉഭയ കക്ഷി പരമ്പരകളും കളിച്ച് എല്ലാവരും തിരികെ ക്രിക്കറ്റിലേക്ക് വന്ന ശേഷം മാത്രമാണ് ഇത്തരം ടൂര്‍ണ്ണമെന്റുകളെ സമീപിക്കേണ്ടതെന്ന് ശാസ്ത്രി പറഞ്ഞു.
ഐസിസി ടൂര്‍ണ്ണമെന്റാണെങ്കില്‍ കുറഞ്ഞത് 10-15 ടീമുകള്‍ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ഉഭയ കക്ഷി പരമ്പരകളാണെങ്കില്‍ സന്ദര്‍ശിക്കുന്ന ടീമുകള്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ഇപ്പോളത്തെ സാഹചര്യത്തില്‍ കഴിവതും യാത്ര കുറയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.