രവി ശാസ്ത്രിയെ നിയമിച്ചത് കോഹ്ലിയുടെ അഭിപ്രായം എടുത്തല്ല എന്ന് കപിൽ ദേവ്

Photo: © Associated Press
- Advertisement -

ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും നിയമിച്ചത് കോഹ്ലിയെ തൃപ്തിപ്പെടുത്താൻ ആണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കപിൽ ദേവ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് അടങ്ങിയ കമ്മിറ്റി ആയിരുന്നു ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറു പേരിൽ നിന്ന് ശാസ്ത്രിയെ തിരഞ്ഞെടുത്തത്. ടോം മൂഡിയാണ് പരിശീലകൻ ആയി എത്താൻ ഏറ്റവും അനുയോജ്യമായ ആൾ എന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തിയിരുന്നു.

വിരാട് കോഹ്ലിയുടെ പ്രിയപ്പെട്ടവൻ ആയതു കൊണ്ടും കോഹ്ലി പറയുന്നതിന് എതിര് പറയാത്തത് കൊണ്ടുമാണ് രവി ശാസ്ത്രിയെ തന്നെ നിയമിച്ച എന്നാണ് വിമർശകർ പറയുന്നത്. എന്നാൽ ഈ വിമർശനങ്ങൾ കമ്മിറ്റി കണക്കിലെടുക്കുന്നില്ല എന്ന് കപിൽ പറഞ്ഞു. പരിശീലകനെ നിയമിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുനായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല എന്നും, കോഹ്ലിയുടെ അഭിപ്രായം ഇതിനായി എടുത്തിട്ടില്ല എന്നും കപിൽ പറഞ്ഞു‌

Advertisement