ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ലെഗ്സ്പിന്നര്‍ ആരെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല, അത് റഷീദ് ഖാന്‍ – ഇഷ് സോധി

Sports Correspondent

അഫ്ഗാന്‍ താരം റഷീദ് ഖാനാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ എന്ന് പറഞ്ഞ് ന്യൂസിലാണ്ട് താരം ഇഷ് സോധി. കൊറോണ മൂലമുള്ള ഈ ലോക്ക്ഡൗണ്‍ കാലത്ത് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ആരാധകരോട് സംസാരിക്കവെയാണ് താരം ഇത് വെളിപ്പെടുത്തിയത്. ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ലെഗ്സ്പിന്നര്‍ എന്ന ചോദ്യം ഒരു ആരാധകന്‍ ചോദിപ്പച്ചപ്പോളാണ് റഷീദ് ഖാന്റെ പേര് ഇഷ് സോധി വെളിപ്പെടുത്തിയത്.

റഷീദ് ഖാനെ കളിക്കുക എന്നത് വളരെ പ്രയാസകരമാണെന്നും താരത്തിന്റെ പഴയതും പുതിയതുമായി വീഡിയോകള്‍ സ്ഥിരം കാണുന്നയാളാണ് താനെന്നും ഇഷ് സോധി വ്യക്തമാക്കി. ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലും തന്റെ ഈ അഭിപ്രായത്തോട് യോജിക്കുമെന്നും ഇഷ് സോധി വ്യക്തമാക്കി. താനും ചഹാലും പണ്ട് ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും റഷീദ് ഖാന്‍ വേറെ നിലയിലുള്ള താരമാണെന്ന് ചഹാലും സമ്മതിച്ചിട്ടുള്ളതാണെന്ന് ഇഷ് സോധി പറഞ്ഞു.

റഷീദ് ഖാന്‍ പന്തെറിയുന്ന സ്പീഡും താരത്തെ നേരിടുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്നുവെന്ന് ഇഷ് സോധി പറഞ്ഞു.