തന്റെ ടെസ്റ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മൈക്കല്‍ വോണിന്റെ പരമാര്‍ശങ്ങളെ വിഡ്ഢിത്തമെന്ന് പറഞ്ഞ് ആദില്‍ റഷീദ്. ഏറെ നാളായി കൗണ്ടിയില്‍ പോലും ചുവപ്പ് പന്തില്‍ കളിച്ചിട്ടില്ലാത്ത ആദില്‍ റഷീദിന്റെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിലേക്കാണ് റഷീദിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദിനങ്ങളില്‍ കാഴ്ചവെച്ച മികവാണ് താരത്തിനെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് പരിഗണിക്കുന്നതിനെ ഇടയാക്കിയത്. എന്നാല്‍ 2019 സീസണില്‍ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ കൗണ്ടി ക്രിക്കറ്റില്‍ റഷീദ് കളിച്ചിരിക്കണമെന്ന് മുഖ്യ സെലക്ടര്‍ എഡ് സ്മിത്ത് അറിയിച്ചിട്ടുണ്ട്.
ഈ തീരുമാനത്തിനെതിരെ ഇംഗ്ലണ്ടില്‍ പലയിടത്ത് നിന്നും എതിരഭിപ്രായം ഉയരുന്നുണ്ട്. ഡോം ബെസ്, ജാക്ക് ലീഷ് എന്നിങ്ങനെ കൗണ്ടി കളിക്കുന്ന താരങ്ങളുള്‍പ്പോള്‍ റഷീദിനെ ടെസ്റ്റിലേക്ക് പരിഗണിക്കരരുതെന്നായിരുന്നു പൊതുവേ ഉയര്‍ന്ന അഭിപ്രായം. എന്നാല്‍ ട്വിറ്ററിലൂടെയും പത്രങ്ങളില്‍ താന്‍ എഴുതുന്ന പംക്തികളിലൂടെയും മൈക്കല്‍ വോണ്‍ ആണ് റഷീദിനെ ഏറെ വിമര്‍ശിച്ചത്. ഈ തീരുമാനം കൗണ്ടിയുടെ പ്രാധാന്യത്തെ ഇല്ലാതാക്കുന്നു എന്ന് വരെ വോണ്‍ പറഞ്ഞു.
വോണിന്റെ അഭിപ്രായങ്ങളെക്കുറിച്ച് റഷീദ് ഖാന്‍ പറഞ്ഞത് ഇപ്രകാരമാണ് – “അദ്ദേഹത്തിനു എന്ത് വിഡ്ഢിത്തം വേണമെങ്കിലും പറയാം, അത് ആളുകള്‍ ചെവിക്കൊടുക്കുമെന്നും അദ്ദേഹത്തിനു കരുതാം, പക്ഷേ ഈ വിഡ്ഢിത്തതെ ആരും അധികം ഗൗനിക്കുമെന്ന് എനിക്ക് തോന്നുന്നില്ല”. താന്‍ ഈ വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചപ്പോളും ഇതുപോലെ വിവാദമായ ട്വീറ്റ് വോണ്‍ ഇട്ടിരുന്നു. എന്നാല്‍ മൈക്കല്‍ വോണിനു തനിക്കെതിരെ അജന്‍ഡയുണ്ടെന്നാണ് താന്‍ കരുതുന്നില്ലെന്നും റഷീദ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial