മാഞ്ചസ്റ്ററില്‍ ഓസ്ട്രേലിയയുടെ വിജയത്തിന് കാരണക്കാരായ ശതക നേട്ടക്കാര്ക്കും ഇംഗ്ലണ്ടിന്റെ ജോണി ബൈര്‍സ്റ്റോയ്ക്കും ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ നേട്ടം. ഗ്ലെന്‍ മാക്സ്വെല്, അലെക്സ് കാറെ, ജോണി ബൈര്‍സ്റ്റോ എന്നിവരാണ് തങ്ങളുടെ ശതകങ്ങളുടെ മികവില്‍ റാങ്കിംഗില്‍ കുതിച്ച് കയറിയത്.
196 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ ആണ് പരമ്പരയിലെ ടോപ് സ്കോറര്‍. ബൈര്‍സ്റ്റോ ആദ്യ പത്ത് സ്ഥാനങ്ങളിലേക്ക് എത്തുകയായിരുന്നു. 754 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. ആദ്യ പത്ത് സ്ഥാനങ്ങളിലെ ഏക ഇംഗ്ലണ്ട് താരമാണ് ജോണി ബൈര്‍സ്റ്റോ.
ഗ്ലെന്‍ മാക്സ്വെല് 26ാം സ്ഥാനത്താണുള്ളത്. പരമ്പരയില്‍ 186 റണ്‍സ് നേടിയ താരം അഞ്ച് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. 152 റണ്‍സ് നേടിയ അലെക്സ് കാറെ 11 സ്ഥാനം മെച്ചപ്പെടുത്തി 28ാം സ്ഥാനത്താണുള്ളത്.
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം വിരാട് കോഹ്ലിയ്ക്കും രണ്ടാം സ്ഥാനം രോഹിത് ശര്‍മ്മയ്ക്കുമാണ്.