വിദർഭ 147/4, മുംബൈക്ക് എതിരെ 260 റൺസിന് മുന്നിൽ

Newsroom

Picsart 25 02 19 19 04 47 239
Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫി സെമി ഫൈനലിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ വിദർഭ മുംബൈക്ക് എതിരെ 147-3 എന്ന നിലയിൽ‌. അവർ ഇപ്പോൾ 260 റൺസ് മുന്നിൽ ആണ്. ഇന്ന് മുംബൈയെ 270ന് ഓളൗട്ട് ആക്കി ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയാണ് വിദർഭ രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്.

അവർക്ക് തുടക്കത്തിൽ തന്നെ റൺ ഒന്നും എടുക്കാതെ അഥർവ ടൈഡിനെ നഷ്ടമായി. ഒരു ഘട്ടത്തിൽ 56-4 എന്നായിരുന്ന വിദർഭയെ അപരാജിത കൂട്ടുകെട്ടിലൂടെ യാഷ് റാത്തോർഡും അക്ഷയ് വദ്കറും ആണ് കരകയറ്റിയത്. യാഷ് 101 പന്തിൽ നിന്ന് 59 റൺസുമായി അക്ഷയ് 31 റൺസുമായും പുറത്താകാതെ നിൽക്കുന്നു‌