രഞ്ജു ട്രോഫി സെമി ഫൈനലിൽ മുംബൈ ലീഡ് വഴങ്ങുന്നതിലേക്ക് അടുക്കുന്നു. വിദർഭക്ക് എതിരായ മത്സരത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ മുംബൈ 188-7 എന്ന നിലയിലാണ്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 383 എന്ന സ്കോറിന് 195 റൺസ് പിറകിലാണ് മുംബൈ ഉള്ളത്.
ഓപ്പണർ ആകാശ് ആനന്ദ് 67 റൺസുമായി ഇപ്പോഴും ക്രീസിൽ ഉണ്ട്. 18 റൺസ് എടുത്ത രഹാനെ, റൺ ഒന്നും എടുക്കാത്ത സൂര്യകുമാർ, ശിവംദൂബെ എന്നിവർ നിരാശപ്പെടുത്തി. ഇപ്പോൾ ആനന്ദിന് ഒപ്പം 5 റൺസുമായി ഷാംസ് മുളാനി ആണ് ഉള്ളത്.